സച്ചിന്റെ മകള്‍ മാത്രമല്ല, സാറ ചില്ലറക്കാരിയല്ല, ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍

അഭിറാം മനോഹർ

ബുധന്‍, 6 ഓഗസ്റ്റ് 2025 (17:01 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളായ സാറ ടെന്‍ഡുല്‍ക്കറെ തങ്ങളുടെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. സാമൂഹികമാധ്യമങ്ങളില്‍ വലിയ തോതില്‍ ആരാധകരുള്ള സാറയെ അംബാസഡറാക്കുന്നതിലൂടെ കൂടുതല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് ഓസ്‌ട്രേലിയ കണക്കാക്കുന്നത്.
 
ഓസ്‌ട്രേലിയയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടെലിവിഷന്‍ പരസ്യങ്ങളിലും സാറ അഭിനയിക്കും. ചൈന, ഇന്ത്യ,യുഎസ്എ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള കം ആന്‍ഡ് സേ ഗുഡേ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സാറ പ്രവര്‍ത്തിക്കുക. മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ സാറ ടെന്‍ഡുല്‍ക്കര്‍ മോഡലിങ്ങിലും സമൂഹമാധ്യമങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സറെന്ന നിലയിലും സജീവമാണ്. ചൈനീസ് നടനായ യോഷ് യു, ജപ്പാനീസ് കൊമേഡിയന്‍ അബാരു കുന്‍, ഓസ്‌ട്രേലിയന്‍ നടന്‍ തോമസ് വെതരാല്‍ എന്നിവരും ടൂറിസം ക്യാമ്പയിനില്‍ ഭാഗമാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍