മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 മെയ് 2025 (15:20 IST)
മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കന്നട രക്ഷണ വേദികെ എന്ന സംഘടന മൈസൂര്‍ സാന്‍ഡല്‍ സോപ്പ് നിര്‍മ്മാണ കമ്പനി ഉപരോധിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും കര്‍ണാടകയില്‍ വലിയ താരങ്ങള്‍ ഉണ്ടെന്നും സര്‍ക്കാരിന്റെ തീരുമാനം തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
 
ഉപരോധത്തിന് പിന്നാലെ സംഘടന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു വര്‍ഷത്തേക്കാണ് മൈസൂര്‍ സോപ്പിന്റെ അംബാസഡറായി തമന്നയെ സര്‍ക്കാര്‍ നിയമിച്ചത്. രണ്ടു വര്‍ഷത്തേക്ക് 6.2 കോടി രൂപയുടെ കരാറാണ് തമന്നയുമായി സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഇതിനെതിരെ വന്‍ വിമര്‍ശനം ഉയരുകയായിരുന്നു. കന്നടയില്‍ നടിമാരുള്ളപ്പോള്‍ എന്തിനാണ് പുറത്തുനിന്ന് ഒരാള്‍ എന്നാണ് ചോദ്യം. 
 
അതേസമയം കര്‍ണാടകയ്ക്ക് പുറത്തുള്ള വിപണികളില്‍ മൈസൂര്‍ സാന്‍ഡല്‍ സോപ്പ് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം എന്നാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. വിപണന വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും 2028 ആകുമ്പോഴേക്കും കമ്പനിയുടെ വാര്‍ഷിക വരുമാനം 5000 കോടിയായി ഉയരും എന്നും സര്‍ക്കാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍