Tata Altroz Facelift Price in India: പുത്തന്‍ ടാറ്റ അള്‍ട്രോസ് സ്വന്തമാക്കാം ഈ വിലയ്ക്ക് !

രേണുക വേണു

വെള്ളി, 23 മെയ് 2025 (10:51 IST)
TATA Altroz

Tata Altroz Facelift: പുത്തന്‍ ഫീച്ചറുകളുമായി മുഖം മിനുക്കി ടാറ്റ അള്‍ട്രോസ് എത്തി. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ആകര്‍ഷകമായ മാറ്റങ്ങളും പുതിയ ഫീച്ചറുകളും ടാറ്റ അള്‍ട്രോസിനെ കൂടുതല്‍ ജനകീയമാക്കുന്നു. 6.89 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില. ഫീച്ചറുകള്‍ വര്‍ധിക്കുന്നതിനൊപ്പം വിലയിലും മാറ്റം വരും. 
 
ഫ്രന്റ് ആന്റ് റിയര്‍ ബംപേഴ്‌സ്, ഫ്രഷ് ഗ്രില്‍, എല്‍ഇഡി ഹെഡ് ലാമ്പ്‌സ്, എല്‍ഇഡി ടെയ്ല്‍ ലൈറ്റ്‌സ്, എല്‍ഇഡി ലൈറ്റ് ബാര്‍, ഫ്‌ളഷ് - ഫിറ്റിങ് ഡോര്‍ ഡാന്‍ഡിലുകള്‍, പുതിയ 2 ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് വാഹനത്തിന്റെ എക്സ്റ്റീരിയറില്‍ കൊണ്ടുവന്നിരിക്കുന്ന നവീകരണം. 
 
10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഇലക്ട്രിക് സണ്‍റൂഫ്, 10.25 ഇഞ്ച് ഡിജിറ്റല്‍ കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ ബാഗുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങളും ലഭ്യമാണ്. 
 
വിവിധ വേരിയന്റുകളുടെ വില ഇങ്ങനെ: 
 
Altroz facelift Petrol MT Smart: Rs. 6.89 lakh
 
Altroz facelift Petrol MT Pure: Rs. 7.69 lakh
 
Altroz facelift Petrol MT Creative: Rs. 8.69 lakh
 
Altroz facelift Petrol MT Accomplished: Rs. 9.99 lakh
 
Altroz facelift Petrol-CNG MT Smart: Rs. 7.89 lakh
 
Altroz facelift Petrol-CNG MT Pure: Rs. 8.79 lakh
 
Altroz facelift Petrol-CNG MT Creative: Rs. 9.79 lakh
 
Altroz facelift Petrol-CNG MT Accomplished: Rs. 11.09 lakh
 
Altroz facelift Diesel MT Pure: Rs. 8.99 lakh
 
Altroz facelift Diesel MT Accomplished S: Rs. 11.29 lakh
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍