ക്യാമറയുള്ള മെറ്റാ ഗ്ലാസുമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി. ഗുജറാത്ത് അഹമ്മദാബാസ് സ്വദേശിയായ 66കാരനായ സുരേന്ദ്രയാണ് പിടിയിലായത്. ക്ഷേത്രത്തിനകത്ത് സുരക്ഷാ ജീവനക്കാര്‍ കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ടതിനെ തുടര്‍ന്നാണ് കണ്ണട പരിശോധിച്ചത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു.