ഷാര്‍ജയില്‍ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് കുണ്ടറ പോലീസ്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. ഭര്‍ത്താവ് നിതീഷാണ് ഒന്നാം പ്രതി. നിതീഷിന്റെ സഹോദരി നീതു രണ്ടാം പ്രതിയും നിതീഷിന്റെ അച്ഛന്‍ കേസില്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.