തിരുവനന്തപുരത്ത് ആശുപത്രിയിലെത്തിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ജൂലൈ 2025 (18:30 IST)
കഴക്കൂട്ടം: എ.ജെ. ആശുപത്രി മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പി. ഗോപാലകൃഷ്ണന്‍ ബുധനാഴ്ച രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ചികിത്സയിലിരിക്കെ മരിച്ചു.പത്തനംതിട്ട കോന്നി വെന്മേലി സ്വദേശിയായിരുന്നു അദ്ദേഹം. കഴക്കൂട്ടത്തുള്ള മകന്റെ വീട്ടില്‍ നിന്ന് ബുധനാഴ്ച ഡോ. ഗോപാലകൃഷ്ണന്‍ എ.ജെ. ആശുപത്രിയിലെ ഡ്യൂട്ടിക്കായി എത്തിയെങ്കിലും കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുഴഞ്ഞുവീണു.
 
ഉടന്‍ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോ.ഗോപാലകൃഷ്ണന്‍ ഏറെക്കാലമായി കഴക്കൂട്ടത്തെ മകന്റെ വീട്ടിലായിരുന്നു താമസം. കൊല്ലം അസീസിയ മെഡിക്കല്‍ കോളജ്, നെയ്യാറ്റിന്‍കര നിംസ് ആശുപത്രി, തിരുവനന്തപുരം ജൂബിലി ആശുപത്രി, പത്തനംതിട്ട മുത്തൂറ്റ് മെഡിക്കല്‍ കെയര്‍, കോന്നി ബിലീവേഴ്‌സ് മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍