Kerala Weather: 'വീണ്ടും മഴ വരുന്നേ'; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രേണുക വേണു

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (07:40 IST)
Kerala Weather: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുകയും തുലാവര്‍ഷത്തിന്റെ ആരംഭ സൂചനയായി മഴയെത്താനും സാധ്യത. ഇനിയുള്ള ദിവസങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 
 
നാളെ മുതല്‍ സംസ്ഥാനത്ത് മഴ സജീവമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ബുധന്‍) ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഒക്ടോബര്‍ ഒന്‍പത്, പത്ത് ദിവസങ്ങളിലും സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്. 
 
മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരള, കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍