മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 ജൂലൈ 2025 (12:40 IST)
മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തു കൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്. സമൂഹമാധ്യമമായ ദി ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. ട്രംപും ഒബാമയും പ്രസിഡന്റിന്റെ ഓഫീസില്‍ ഇരിക്കുന്നതും രണ്ട് എഫ് ബി ഐ ഏജന്റ്മാര്‍ ഒബാമയെ വിലങ്ങണിയിക്കുന്നതുമായ ഒരു എഐ നിര്‍മ്മിത വീഡിയോയാണ് പങ്കുവെച്ചത്.
 
വീഡിയോയില്‍ ട്രംപ് ചിരിച്ചുകൊണ്ടിരിക്കുന്നതും കാണാം. ജയിലിനുള്ളില്‍ തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒബാമ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം വീഡിയോ വ്യാജമാണെന്ന മുന്നറിയിപ്പ് ട്രംപ് നല്‍കിയിട്ടില്ല. ഇതിനെതിരെ ട്രംപിന്റെ വിമര്‍ശകര്‍ രംഗത്തെത്തി. ഒബാമക്കെതിരെ നേരത്തെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു.
 
പ്രസിഡണ്ട് സ്ഥാനം തടയുന്നതിനായി 2016ലെ തെരഞ്ഞെടുപ്പിന് ശേഷം ഒബാമ ട്രംപ്-റഷ്യ ഒത്തുകളി കെട്ടിച്ചമച്ചതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് യുഎസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തുള്‍സി ഗബാര്‍ഡ് വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍