വരുന്നത് അടിസ്ഥാനരഹിതമായ വാർത്തകൾ, നടപടി സ്വീകരിക്കുമെന്ന് പ്രയാഗ മാർട്ടിൻ

അഭിറാം മനോഹർ

ഞായര്‍, 27 ഏപ്രില്‍ 2025 (15:46 IST)
തനിക്കെതിരെ ചില മാധ്യമങ്ങള്‍ നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും നടി പ്രയാഗ മാര്‍ട്ടിന്‍. ഇത്തരം വാര്‍ത്തകളും ആരോപണങ്ങളും കണ്ട് നില്‍ക്കാനാവില്ലെന്നും ശക്തമായ നടപടി തന്നെ ഇതിനെതിരെയുണ്ടാകുമെന്നും പ്രയാഗ മാര്‍ട്ടിന്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രയാഗയുടെ പ്രതികരണം.
 
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Miss Martin (@prayagamartin)

 എന്റെ പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാധ്യമങ്ങളുടെ അശ്രദ്ധയാലോ അല്ലാതെയോ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് തീരുമാനം.
 
 അസത്യങ്ങള്‍ പ്രചരിക്കുന്നത് കണ്ട് നില്‍ക്കുക പ്രയാസമാണ്. അപകീര്‍ത്തികരവും വസ്തുതാപരമാായി അടിസ്ഥാനമില്ലാത്തതും എന്നെ ദോഷകരവുമായി ബാധിക്കുന്നതുമായ വ്യാജവാര്‍ത്തകള്‍ ഉത്തരവാദിത്തമില്ലാതെ പ്രചരിപ്പിക്കുന്നത് മാന്യതയില്ലായ്മയും മര്യാദയില്ലായ്മയുമാണ്. ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കും. ഇത്തരം അസത്യപ്രചാരണങ്ങള്‍ ഇനിയും അവഗണിക്കാനാവില്ല. എന്റെ പ്രഫഷണല്‍ ജീവിതത്തിലുടനീളം മാന്യതയും സത്യസന്ധതയും ഉത്തരവാദിത്തവും പുലര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ജങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവര്‍ നല്‍കിയ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയ പൂര്‍വം നന്ദി അറിയിക്കുന്നു. അസത്യപ്രചാരണങ്ങള്‍ക്കെതിരെ ഞാന്‍ മുന്നോട്ട് പോവുകയാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍