ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹാജരാകാന്‍ ചാനല്‍ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്‌സസ് വകുപ്പിന്റെ നോട്ടീസ്. സിനിമ മേഖലയിലെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും നോട്ടീസ് കൊടുത്തിട്ടുണ്ട്. കേസില്‍ അടുത്തയാഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ തിങ്കളാഴ്ച എക്‌സൈസ് സംഘത്തിന് മുന്നില്‍ ഹാജരാകും.
ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീന റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. പാലക്കാട് സ്വദേശിനിയായ മോഡലുമായും തസ്ലിമയ്ക്ക് ബന്ധമുള്ളതായും കണ്ടെത്തി. ഇതില്‍ പെണ്‍വാണിഭ ഇടപാടുകളും നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. മോഡല്‍ മുഖേന പല പെണ്‍കുട്ടികളെയും പ്രമുഖര്‍ക്ക്ക് തസ്ലിമ എത്തിച്ചു നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്. തസ്ലിമയുടെ ഫോണില്‍ പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ പല പേരുകളുണ്ട്. സിനിമ മേഖലയിലെ മറ്റൊരു നടനും തസ്ലിമയുമായി അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പെണ്‍വാണിഭ ഇടപാടാണെന്നാണ് സംശയിക്കുന്നത്