17 വോട്ടര്‍മാരുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് ബിജെപി നേതാവിന്റെ പേര്; തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍

രേണുക വേണു

വ്യാഴം, 14 ഓഗസ്റ്റ് 2025 (09:33 IST)
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വ്യാപകമായി വോട്ട് ക്രമക്കേട് നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ ഗുരുതരമായ വോട്ട് ക്രമക്കേട് നടന്നതിനു തെളിവുകള്‍. 
 
അവിണിശേരി പഞ്ചായത്ത് 69 നമ്പര്‍ ബൂത്തില്‍ 17 വോട്ടര്‍മാരുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് ബിജെപി നേതാവിന്റെ പേരുള്ളതായാണ് കണ്ടെത്തല്‍. പ്രാദേശിക ബിജെപി നേതാവായ സി.വി.അനില്‍കുമാറിന്റെ പേരാണ് വോട്ടര്‍ പട്ടികയില്‍ നല്‍കിയിരിക്കുന്നത്. 
 
69-ാം ബൂത്തിലെ ബിജെപി ബൂത്ത് ഏജന്റ് ആയിരുന്നു അനില്‍കുമാര്‍. വോട്ടര്‍പട്ടികയില്‍ 1432-1563 വരെയുള്ള നമ്പറിലാണ് അഞ്ച് സ്ത്രീകളുടേതടക്കം 17 പേരുടെ രക്ഷകര്‍ത്താവായി അനില്‍ കുമാറിന്റെ പേര് കിടക്കുന്നത്. 20 വയസ് മുതല്‍ 61 വയസുവരെയുള്ളവരുടെ വോട്ടുകള്‍ ഇത്തരത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം ഈ 17 പേരുടെയും വീടിന്റെ സ്ഥലം വ്യത്യസ്തമാണ്. 
 
ബിജെപി ഭരിക്കുന്ന പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് വോട്ട് ക്രമക്കേട് നടത്തിയതെന്നാണ് സൂചന. ഇയാള്‍ ബിജെപി അനുകൂലിയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍