ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുക്കാനുള്ള വകുപ്പുകളൊന്നും നിലവില്‍ ഇല്ല. ലഹരി ഉപയോഗം, ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് യാതൊരു തെളിവും പൊലീസിന്റെ പക്കല്‍ ഇല്ല. ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ താരത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.
കലൂരിലെ വേദാന്ത ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്, പരിശോധനയ്ക്കു എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണം, എന്തിനു ഒളിവില്‍ പോയി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം. നിലവില്‍ ഷൈനെ ഒരു കേസിലും പ്രതി ചേര്‍ത്തിട്ടില്ല. അഡ്വ രാമന്‍ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകന്‍.