ട്രംപിനെ മോദി രണ്ടു തവണ നോബലിന് ശുപാര്‍ശ ചെയ്താല്‍ പ്രശ്‌നം തീരും; പരിഹാസവുമായി യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 ഓഗസ്റ്റ് 2025 (11:06 IST)
ട്രംപിനെ മോദി രണ്ടു തവണ നോബലിന് ശുപാര്‍ശ ചെയ്താല്‍ പ്രശ്‌നം തീരുമെന്ന പരിഹാസവുമായി യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. റഷ്യയില്‍ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ടെന്നും എന്നാല്‍ ചൈന ഇത്തരത്തില്‍ ഒരു തീരുവാ പ്രതിസന്ധി നേരിടേണ്ടി  വരുന്നില്ലെന്നും ബോള്‍ട്ട് പറഞ്ഞു. 
 
ട്രംപ് ചുമത്തിയ തീരുവ കാരണം അമേരിക്ക -ഇന്ത്യകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാക് സൈനിക മേധാവി അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ ഭീകര സംഘടനയായ ഐഎസിനെ ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ ഇന്ത്യക്കെതിരെ അസിം മുനീര്‍ ആണവ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് മൈക്കല്‍ റൂബിന്‍ പ്രതികരിച്ചത്. അമേരിക്കന്‍ മണ്ണില്‍ വച്ചുള്ള പാക്കിസ്ഥാന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം മുനീറിന്റെ ഭീഷണിയെ ഇന്ത്യ അപലപിച്ചു. അമേരിക്കന്‍ മണ്ണില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതിനെയും ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം 1971ലെ യുദ്ധം മുതല്‍ ഓപ്പറേഷന്‍ സിന്ധൂര്‍ വരെ പാക്കിസ്ഥാനെ നേരിട്ടത് എങ്ങനെ എന്നുള്ള വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന്റെ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പാക്കിസ്ഥാനിലെയും കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ കാഴ്ചയാണ് വ്യോമസേന പങ്കുവെച്ച വീഡിയോയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍