നെതന്യാഹുവിന്റെ ഹെക്‌സാഗണ്‍ പദ്ധതി; ഇന്ത്യ ലോക സൂപ്പര്‍ പവറിന്റെ കേന്ദ്രമാകും!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ഫെബ്രുവരി 2026 (12:45 IST)
പ്രധാനമന്ത്രി മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സന്ദര്‍ശനത്തിന് മുമ്പ് മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഒരു പുതിയ പവര്‍ ബ്ലോക്ക് രൂപീകരിക്കുന്നതിനുള്ള ഒരു രൂപരേഖ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തയ്യാറാക്കിയിട്ടുണ്ട്. ഹെക്സഗണ്‍ സഖ്യം എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്. ആറുരാജ്യങ്ങളുടെ സഖ്യമാണിത്.
 
ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളും തീവ്രവാദത്തിനും ഭീകരതയ്ക്കും എതിരെ പോരാടും. ഇന്ത്യയുടെയും ഇസ്രായേലിന്റെയും പൊതു ശത്രുവായ തുര്‍ക്കിക്ക് ഇത് ഒരു വലിയ തിരിച്ചടിയാണ്. ഹെക്സഗണില്‍ ഗ്രീസിന്റെയും സൈപ്രസിന്റെയും സാന്നിധ്യം തുര്‍ക്കിക്ക് തന്ത്രപരമായ ചെക്ക്‌മേറ്റാണ്. കാരണം ഈ സഖ്യത്തിന് മെഡിറ്ററേനിയനിലെ തുര്‍ക്കിയുടെ ആധിപത്യം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കഴിയും. വര്‍ഷങ്ങളായി ഈ സമുദ്ര മേഖലയിലെ എണ്ണ, വാതക ശേഖരത്തിന്റെ നിയന്ത്രണം നേടാന്‍ തുര്‍ക്കി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗ്രീസിനും സൈപ്രസിനും ഇന്ത്യ, ഇസ്രായേല്‍ തുടങ്ങിയ വന്‍ശക്തികളുടെ പിന്തുണ തുര്‍ക്കിയെ ഒറ്റപ്പെടുത്തും.
 
തുര്‍ക്കിയെ ഒഴിവാക്കി ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് ഒരു പുതിയ വ്യാപാര പാത നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് തുര്‍ക്കിയുടെ വരുമാനത്തില്‍ വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകും. കശ്മീര്‍ വിഷയത്തില്‍ എര്‍ദോഗന്‍ നിരന്തരം ഇന്ത്യയെ ആക്രമിക്കുകയും ഇസ്രായേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍