ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടമായതായി ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ് പറഞ്ഞു. പാകിസ്താന്റെ അഞ്ചു യുദ്ധവിമാനങ്ങളെ ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16 ഉള്‍പ്പെടെയുള്ള സൂക്ഷിച്ചിരുന്ന താവളത്തിലെ അഞ്ചു യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും എപിസിംഗ് പറഞ്ഞു.
93ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെടി നിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് പാകിസ്താനെ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറി. അതിനാല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു രാജ്യം എന്ന നിലയില്‍ ഞങ്ങള്‍ തീരുമാനമെടുക്കുകയും ചെയ്തു.