ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ജൂലൈ 2025 (12:03 IST)
ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം തരൂര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്ന് സംസാരിക്കും. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ഇന്നുമുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. 16 മണിക്കൂറാണ് വിഷയത്തില്‍ ചര്‍ച്ച ഉണ്ടാവുന്നത്.
 
രാഹുല്‍ ഗാന്ധിയും കെഎസി വേണുഗോപാലും കോണ്‍ഗ്രസിന് വേണ്ടി നാളെ ചര്‍ച്ചയില്‍ പങ്കെടുക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച. 
 
ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സംഘത്തില്‍ ശശിതരൂര്‍ എംപിയും ഉണ്ടായിരുന്നു. അടുത്തിടെ തരൂര്‍ ബിജെപിയുമായി കൂടുതല്‍ അടുക്കുന്നുവെന്ന ആരോപണം കേണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ നേതാക്കള്‍ ഇതില്‍ പരസ്യപ്രതികരണം വരെ നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍