തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ജൂലൈ 2025 (18:56 IST)
തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍. ശശി തരൂര്‍ കോണ്‍ഗ്രസില്‍ ഉള്ളതായി കണക്കാക്കുന്നില്ലെന്ന കോണ്‍ഗ്രസ് നേതാവ് മുരളീധരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ശശി തരൂര്‍ സ്വീകരിക്കുന്ന നിലപാട് തിരുത്താത്തിടത്തോളം അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു.
 
തരൂരിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് ദേശീയ നേതൃത്വം തീരുമാനിക്കട്ടെ എന്നും തരൂരിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് വിട്ടതാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. മുരളീധരന്റെ പ്രതികരണത്തിന് പിന്നാലെ തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. തരൂര്‍ പാര്‍ട്ടി വിടുന്നതാണ് നല്ലതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
 
പാര്‍ട്ടി പുറത്താക്കുന്നതുവരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും അത് സംഭവിക്കാന്‍ പോകുന്നില്ലെന്നും, അദ്ദേഹം പുറത്താക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സ്വയം പുറത്തു പോകുന്നതാണ് നല്ലതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍