ജീവനൊടുക്കുന്നുവെന്ന് സ്റ്റാറ്റസും വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശവും,മഞ്ചേരിയിൽ വനിതാ ഡോക്ടർ മരിച്ച നിലയിൽ

അഭിറാം മനോഹർ

ചൊവ്വ, 22 ജൂലൈ 2025 (17:32 IST)
മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റസിഡന്റും വളാഞ്ചേരി നടുക്കാവില്‍ ഡോ സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി കെ ഫര്‍സീനയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണോയോട് കൂടിയാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ ഫര്‍സീനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
 
 വൈകീട്ട് നാല് മണിയോടെ സഹപാഠികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഫര്‍സീന സന്ദേശം അയച്ചിരുന്നു. ഇത്  സ്റ്റാറ്റസാക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ച വരെ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഫര്‍സീന വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍