വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ജൂലൈ 2025 (20:07 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ9ന് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലേക്ക് എത്തിക്കുമ്പോള്‍ തന്നെ സെക്രട്ടേറിയറ്റില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ദര്‍ബാര്‍ ഹാളിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു. 
 
മന്ത്രിമാരായ കെ രാജന്‍,വി. ശിവന്‍കുട്ടി,എ കെ ശശീന്ദ്രന്‍,റോഷി അഗസ്റ്റിന്‍,ഡോ. ആര്‍. ബിന്ദു,വി.എന്‍. വാസവന്‍,പി രാജീവ്,കെ ബി ഗണേഷ് കുമാര്‍,പി. പ്രസാദ്,ജി.ആര്‍. അനില്‍,എം.ബി. രാജേഷ്,കെ. കൃഷ്ണന്‍കുട്ടി,പി.എ. മുഹമ്മദ് റിയാസ്,കെ.എന്‍. ബാലഗോപാല്‍,സജി ചെറിയാന്‍,ഒ ആര്‍ കേളു,രാമചന്ദ്രന്‍ കടന്നപ്പള്ളി,വീണാ ജോര്‍ജ് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍,ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,സിപിഐ (എം) ദേശീയ സെക്രട്ടറി എം എ ബേബി,സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ,സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ,കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ,ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍,സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്,ബൃന്ദാ കാരാട്ട്,വിജു കൃഷ്ണന്‍,സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം ആനിരാജ,എം എല്‍ എ മാരായ വി ജോയ്,ഒ എസ് അംബിക,എ പ്രഭാകരന്‍,അഹമ്മദ് ദേവര്‍ കോവില്‍,എം മുകേഷ്,രമേശ് ചെന്നിത്തല,കെ കെ ഷൈലജ
 
ദലീമ ജോജോ,പി കെ ബഷീര്‍,കടകംപള്ളി സുരേന്ദ്രന്‍,ആന്റണി രാജു,എച്ച് സലാം,സി ഹരീന്ദ്രന്‍,എം എം മണി,എല്‍ദോസ് കുന്നപ്പള്ളി,കെ എം സച്ചിന്‍ ദേവ്,കെ വി സുമേഷ്,ജോബ് മൈക്കിള്‍,കെ ജെ മാക്‌സി,വി കെ പ്രശാന്ത്,പി സി വിഷ്ണുനാഥ്,മാണി സി കാപ്പന്‍,കെ കെ രമ,എ വിജിന്‍,കെ പി മോഹനന്‍,ഐ ബി സതീഷ്,മാത്യു ടി തോമസ്,ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്,മേയര്‍ ആര്യാ രാജേന്ദ്രന്‍,ഡപ്യൂട്ടി മേയര്‍ പി കെ രാജു,എം പി മാരായ കെ ശിവദാസന്‍,എ എ റഹീം,ജോണ്‍ ബ്രിട്ടാസ്,തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി,മുന്‍ എം പിമാരായ എ വിജയരാഘവന്‍,പന്ന്യന്‍ രവീന്ദ്രന്‍,എന്‍ എന്‍ കൃഷ്ണദാസ്,കെ കെ രാഗേഷ്,എസ് അജയകുമാര്‍,പി കരുണാകരന്‍,എ സമ്പത്ത്,പി സതീദേവി,ബിനോയ് വിശ്വം മുന്‍മന്ത്രിമാരായ പി കെ ഗുരുദാസന്‍,വി എസ് സുനില്‍കുമാര്‍,സി ദിവാകരന്‍,ടി എം തോമസ് ഐസക്,ജെ മേഴ്‌സിക്കുട്ടിയമ്മ,കെ മുരളീധരന്‍,എസ് ശര്‍മ,വി എം സുധീരന്‍,കെ വിജയകുമാര്‍,എന്‍ ശക്തന്‍,ഇ പി ജയരാജന്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ഷിബു ബേബി ജോണ്‍,മുന്‍ കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍,മുന്‍ എം എല്‍ എ മാരായ എ പദ്മകുമാര്‍,കെ കെ ജയചന്ദ്രന്‍,ടി വി രാജേഷ്,രാജു എബ്രഹാം,ഒ രാജഗോപാല്‍,ബേബി ജോണ്‍,ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ദുരൈ മുരുഗന്‍,സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍,ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍,ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍,സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍,യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ സനോജ്,ബാലവാകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍,ഐഎംജി ഡയറക്ടര്‍ ഡോ. കെ ജയകുമാര്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ആദരവര്‍പ്പിച്ചു. കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചതിനു ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴക്ക് തിരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍