നേരത്തെ ഓരോ പോയിന്റുകളില്‍ വാഹനം നിര്‍ത്തി ആളുകള്‍ക്കു കാണാന്‍ അവസരം നല്‍കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചിരുന്നത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നേരത്തെ നിശ്ചയിച്ച പോയിന്റുകളില്‍ അല്ലാതെയും നൂറുകണക്കിനു ആളുകള്‍ വി.എസിനെ കാണാന്‍ കാത്തുനില്‍ക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകള്‍ വാഹനം നിര്‍ത്താനായി ആവശ്യപ്പെടുന്നു.
ചിലയിടങ്ങളില്‍ പൊലീസിനു തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ എം.വി.ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ബസില്‍ നിന്ന് പുറത്തിറങ്ങി ജനക്കൂട്ടത്തോടു ആവശ്യപ്പെടേണ്ടിവന്നു. വിലാപയാത്ര ആലപ്പുഴയിലേക്ക് എത്തുമ്പോള്‍ എന്താകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.