വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 ജൂലൈ 2025 (14:14 IST)
വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം ലഭിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കിരണ്‍കുമാറിന് ജാമ്യം ലഭിക്കും. 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.
 
ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. വിസ്മയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് പ്രതി വാദിച്ചു. 2021 ജൂണിലാണ് ഭര്‍ത്താവായ കിരണിന്റെ വീട്ടില്‍ വിസ്മയ തൂങ്ങിമരിച്ചത്. കിരണിന്റെ പീഡനം മൂലമാണ് വിസ്മയ മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
 
100 പവനും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷം രൂപ വരുന്ന കാറും സ്ത്രീധനമായി വാങ്ങിയാണ് വിസ്മയയെ കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. എന്നാല്‍ സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരില്‍ പീഡനം തുടരുകയായിരുന്നു. പിന്നാലെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍