July 3, St.Thomas Day: ഭാരത ക്രൈസ്തവര്‍ നാളെ (ജൂലൈ 3) വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. എല്ലാ വര്‍ഷവും ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു.
ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു.
തൃശൂര്‍ രൂപതയ്ക്കു കീഴിലുള്ള പാലയൂര്‍ പള്ളിയില്‍ നാളെ ദുക്‌റാന ഊട്ടുതിരുന്നാള്‍ നടക്കും. കുര്‍ബാന സമയം: 06.30 AM, 09.30 AM, 12.00 PM, 01.30 PM, 02.30 PM, 04.00 PM.