മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി

രേണുക വേണു

വെള്ളി, 28 മാര്‍ച്ച് 2025 (14:23 IST)
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. 
 
ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നായിരുന്നു ആരോപണം. ഇടപാടില്‍ ദുരൂഹതകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിജിലന്‍സ് അന്വേഷണം തള്ളിയത്. 
 
കേസുമായി ബന്ധപ്പെട്ട് നേരത്തെ വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) ആണ് മൊഴി രേഖപ്പെടുത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍