സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍. ആലുപ്പുഴ ജില്ലയിലെ 146 പേരുടെ ഓണറേറിയമാണ് തടഞ്ഞത്. സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഒരുദിവസത്തെ സമരത്തില്‍ പങ്കെടുത്ത ഇവരുടെ ഫെബ്രുവരിമാസത്തെ ഓണറേറിയമാണ് തടഞ്ഞുവച്ചത്.
സമരത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഓണറേറിയം നല്‍കാത്തത്. ബാക്കിയുള്ളവര്‍ക്ക് പണം കിട്ടിയിട്ടുണ്ട്. അതേസമയം പണം കിട്ടാത്തവര്‍ ജില്ലാ പ്രോഗ്രോം മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആശമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. അതേസമയം യുഡിഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ആശമാര്‍ക്ക് വേതനം കൂട്ടികൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ വരുന്നുണ്ട്. ഇതും സര്‍ക്കാരിന് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.