ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍. സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയാണ് വേണ്ടതെന്നും ആര് സമരം നടത്തിയാലും അവരുടെ ആവശ്യങ്ങളില്‍ ന്യായമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. സമരവേദിയില്‍ സംഘടിപ്പിച്ച ജനസഭയിലാണ് സച്ചിദാനന്ദന്റെ ശബ്ദ സന്ദേശം കേള്‍പ്പിച്ചത്.
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നതെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ഇനി ഓണറേറിയം കൂട്ടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് പറയുന്നതില്‍ വൈരുദ്ധ്യം ഉണ്ടെന്നും, ഇത് ആര്‍ക്കും മനസ്സിലാവുന്നതും ആണെന്നും ആശാവര്‍ക്കര്‍മാരുടെ വേതന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.