സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 മാര്‍ച്ച് 2025 (18:44 IST)
ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് എന്‍എച്ച്എം കേരള ഘടകത്തിന്റെ ഓഫീസിലാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന ഘടകവുമായി ആശാവര്‍ക്കര്‍മാര്‍ ചര്‍ച്ച നടത്തിയത്. ആശാവര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. കൂടാതെ സമരം ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, സമയം അനുവദിക്കണം, സമരത്തില്‍ നിന്ന് പിന്തിരിയണം എന്നിവയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ തങ്ങള്‍ അതിനു തയ്യാറല്ലെന്ന് അറിയിച്ചതായും സമര സമിതി പറഞ്ഞു.
 
അനിശ്ചിതകാല നിരാഹാര സമരം നാളെ മുതല്‍ അതിശക്തമായി തുടരുമെന്നും സമരസമിതി വ്യക്തമാക്കി. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, വിരമിക്കല്‍ പ്രായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്തില്ലെന്നും സമിതി ആരോപിച്ചു. സമരത്തിന്റെ 38ാം ദിവസമാണ് സര്‍ക്കാര്‍ ആശാവര്‍ക്കറുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. ഓണറേറിയം വര്‍ധിപ്പിക്കണം എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. കൂടാതെ പെന്‍ഷന്‍ അനുവദിക്കുക, കുടിശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍