ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി: ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 മാര്‍ച്ച് 2025 (13:29 IST)
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദത്തെ പരിഹസിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ. ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലെയെന്ന് രാഹുല്‍ മങ്കൂട്ടത്തില്‍ നിയമസഭയില്‍ ചോദിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തിലാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനം എന്നത് കള്ളമാണെന്ന് രാഹുല്‍ പറഞ്ഞു. 
 
ആശാവര്‍ക്കര്‍മാര്‍ 23 ദിവസം വെയിലിലും മഴയിലും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്തിട്ട് സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് രാഹുല്‍ പറഞ്ഞു. 7000 രൂപ മാത്രമാണ് അവര്‍ക്ക് കിട്ടുന്നത്. അതുപോലും മൂന്നുമാസം മുടങ്ങിയപ്പോഴാണ് സമരം. 700 രൂപ ദിവസവേതനമുള്ള സംസ്ഥാനത്ത് ആശമാര്‍ക്ക് കിട്ടുന്നത് 232 രൂപയാണെന്നും 2021ലെ പ്രകടനപത്രികയില്‍ ആശമാര്‍ക്ക് 700 രൂപ പ്രതിഫലം നല്‍കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ക്ക് നല്‍കിയ വാഗ്ദാനത്തിനു വേണ്ടിയാണ് അവര്‍ക്ക് സമരം ഇരിക്കേണ്ടി വന്നതൊന്നും രാഹുല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍