ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് സിപിഐഎം നേതാവ് എളമരം കരിം. 'ഇത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടന. ഒറ്റയ്ക്ക് അവരുടെ സംഘടന ശക്തി കൊണ്ടൊന്നുമല്ല ഇന്ന് സംഭവിക്കുന്നത്. സമരത്തിന് പിന്നില്‍ ആരോ ഉണ്ടാകാം. നല്ല മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ അവര്‍ക്ക് ഹരമായി. പിന്നാലെ മഹിളാ കോണ്‍ഗ്രസ് വന്ന് മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറുന്നു. എല്ലാദിവസവും വാര്‍ത്ത വരുന്നു. അപ്പോള്‍ അങ്ങനെ ഒരു ശ്രദ്ധ പിടിച്ചുപറ്റിയെന്ന ആവേശത്തിലായിരിക്കും അവര്‍ തുടരുന്നത്.'- എളമരം കരിം പറഞ്ഞു.