ആലത്തൂരില്‍ മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയി; 35കാരിയെ പോക്‌സോ ചുമത്തി അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ഫെബ്രുവരി 2025 (13:41 IST)
ആലത്തൂരില്‍ മകന്റെ കൂട്ടുകാരനായ പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനി പ്രസീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിയെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ഇരുവരെയും ആലത്തൂര്‍ പോലീസ് എറണാകുളത്ത് വച്ച് കണ്ടെത്തി.
 
വീട്ടമ്മയ്‌ക്കെതിരെ പോക്‌സോ വകുപ്പു പ്രകാരം പോലീസ് കേസെടുത്തു. മകന്റെ സുഹൃത്ത് കൂടിയാണ് തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടി. 35കാരിയായ പ്രസീനയെ പൊലീസ് റിമാന്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍