വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ഫെബ്രുവരി 2025 (11:45 IST)
വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സ്വദേശി വിജേഷ് കുമാര്‍ നമ്പൂതിരിയെ പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത്. മാരാരിക്കുളം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
 
വെള്ളാപ്പള്ളി നടേശന്റെ ഫോണിലേക്ക് വിളിച്ചത് വിജയന്റെ നമ്പറാണ്. അതേസമയം കോള്‍ ചെയ്തത് വിജേഷാണോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. വ്യക്തിഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍