ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ മാസം ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്ന് ഒരു പുതിയ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു. ഇത് തീര്‍ച്ചയായും ആന്‍ഡ്രോയിഡ് ഉപഭോതാക്കളെ ആശങ്കാകുലരാകും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പ് പ്രകാരം ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ളത് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍12, 12L, 13, 14 എന്നിവയെയും ഏറ്റവും പുതിയ 15 നുമാണ്.
ഇന്ത്യയിലെ ഏകദേശം 50ദശലക്ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളാണ് ഈ വേര്‍ഷനുകള്‍ക്കുള്ളത്. അതായത് കൂടുതല്‍ പേരെ തട്ടിപ്പിന്‍ ഇരയാകാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇത്തരം തട്ടിപ്പുകളെ തരണം ചെയ്യുന്ന രീതിയില്‍ അവരുടെ ഉപഭോക്താക്കളെ സംരക്ഷിക്കേണ്ടതുണ്ട്. ഫ്രെയിംവര്‍ക്ക്, സിസ്റ്റം, എആര്‍എം ഘടകങ്ങള്‍, ഇമാജിനേഷന്‍ ടെക്‌നോളജീസ്, മീഡിയടെക് ഘടകങ്ങള്‍, ക്വാല്‍കോം ഘടകങ്ങള്‍, ക്വാല്‍കോം ക്ലോസ് സോഴ്സ് ഘടകങ്ങള്‍ എന്നിവയല്ലാം തന്നെ ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ആക്രമണത്തിന് ഇരയാക്കാന്‍ ഉതകുന്ന വിധത്തിലുള്ളവയാണെന്ന് CERT-ഇന്‍ എടുത്തുകാണിക്കുന്നു. അതുകൊണ്ട് ഇത് എല്ലാ ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളെയും ഉപഭോക്താക്കളെയും ടാര്‍ഗറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.