ജയ്പൂരില്‍ മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനെ തുടര്‍ന്ന് 17കാരി തൂങ്ങിമരിച്ചു. കുടുംബവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത് ചെയ്തത്. ഇവരുടെ കുടുംബം ബിഹാറിലെ സമസ്തിപൂര്‍ സ്വദേശികളാണെന്നും നിലവില്‍ ബസ്സിയിലെ റിക്കോ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി തന്റെ മാതാപിതാക്കള്‍ക്കും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി പെണ്‍കുട്ടി മൊബൈല്‍ ഫോണിന്റെ പേരില്‍ വീട്ടുകാരുമായി വഴക്കിലായിരുന്നു.
കഴിഞ്ഞദിവസവും അവള്‍ വീട്ടുകാരോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പെണ്‍കുട്ടി വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ടായിരുന്നു. സംഭവദിവസം തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് കുട്ടികളെ നേരത്തെ പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.