എറണാകുളം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ റാഗിങ്ങിന് ഇരയായി ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിഹിറിന് മുന്‍പ് പഠിച്ച സ്‌കൂളില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ടി സി നല്‍കിയ്രുന്നുവെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മാതാപിതാക്കള്‍ ഉന്നയിച്ച പരാതിയില്‍ ആരോപണവിധേയരായ കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെളിവില്ലെന്നും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. ജനുവരി 15നാണ് എറണാകുളം തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പഠിചിരുന്ന മിഹിര്‍ അഹമ്മദ് തൃപ്പൂണിത്തുറയിലെ ചോയ്‌സ് ടവറിലെ ഇരുപത്തിയാറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് സ്‌കൂളില്‍ മകന്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായെന്ന ആരോപണവുമായി മിഹിറിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയത്.