എമ്പതി ആണ് ആദ്യപാഠം, വീട്ടുകാർ, ടീച്ചർമാർ, സ്കൂളുകാർ ഇത് മനസിലാക്കണം: ജസ്റ്റിസ് ഫോർ മിഹിർ: ശബ്ദമുയർത്തി പൃഥ്വിരാജ്

അഭിറാം മനോഹർ

വെള്ളി, 31 ജനുവരി 2025 (13:56 IST)
Prithviraj
ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ക്രൂരമായ റാഗിങ്ങിന് വിധേയമായതിന് പിന്നാലെ വിദ്യാര്‍ഥി അത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംഭവത്തെ പറ്റി പൃഥ്വിരാജ് പ്രതികരിച്ചത്. പാരന്റ്സ്, ടീച്ചേഴ്‌സ്,ഹോംസ്, സ്‌കൂള്‍സ്  എമ്പതി ഈസ് ലെസണ്‍ നമ്പര്‍ 1 എന്നാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

ജനുവരി 15നായിരുന്നു തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്നും ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ വിദ്യാര്‍ഥി സഹപാഠികളില്‍ നിന്നും ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
 
  സഹപാഠികളില്‍ നിന്നാണ് പരാതിയിലെ വിവരങ്ങള്‍ ശേഖരിച്ചത്. സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന പേജ് അപ്രത്യക്ഷമായിരുന്നു. മിഹിറിന്റെ സഹപാത്തികള്‍ അയച്ചുനല്‍കിയ ചാറ്റുകളിലാണ് മിഹിറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നെന്ന് തെളിഞ്ഞത്. എന്നാല്‍ ഇതുവരെ കുടുംബം പരാതി ഉന്നയിച്ചിട്ടില്ല എന്നാണ് ഗ്ലോബല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചത്. അന്വേഷണത്തോട് സഹകരിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍