പത്തനംതിട്ട: ചരൽക്കുന്നിൽ യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ അടിച്ച് അതിക്രൂര പീഡനം. ഹാണി ട്രാപ്പിൽ കുടുക്കിയാണ് യുവാക്കളെ ദമ്പതികൾ മർദ്ദിച്ചത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. ചരൽക്കുന്ന് സ്വദേശികളായ ജയേഷ് ഭാര്യ രശ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിട്ടിലെത്തിയ യുവാക്കളെ വിവസ്ത്രരാക്കിയ ശേഷം യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന തരത്തിൽ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും ഐ ഫോണും തട്ടിയെടുത്തതിന് ശേഷമായിരുന്നു ക്രൂരമർദനം. ഇരുവരെയും കെട്ടിത്തൂക്കിയ ശേഷം കൈയിലെ നഖങ്ങൾ പിഴുതെടുക്കുകയും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിക്കുകയും ചെയ്തു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ 23ലേറെ തവണ സ്റ്റേപ്ലർ അടിച്ചതായി പൊലീസ് പറഞ്ഞു.