പ്രിലിമിനറി പരീക്ഷ ജൂൺ 14ന്, മലയാളത്തിലും പരീക്ഷ എഴുതാം: കെ എ എസ് സർവീസ് വിജ്ഞാപനം മാർച്ച് ഏഴിന്

അഭിറാം മനോഹർ

ബുധന്‍, 26 ഫെബ്രുവരി 2025 (13:18 IST)
Kerala PSC
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തെരെഞ്ഞെടുപ്പിനായി മാര്‍ച്ച് ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പി എസ് സി. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
 
കെ എ എസ് തെരെഞ്ഞെടുപ്പിന് ഒറ്റഘട്ടമായി 100 മാര്‍ക്ക് വീതമുള്ള 2 പേപ്പര്‍ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂണ്‍ 14ന് നടക്കും. 100 മാര്‍ക്ക് വീതമുള്ള 3 പേപ്പര്‍ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 17,18 തീയ്യതികളില്‍ നടത്തുമെന്നും പി എസ് സി അറിയിച്ചു. 2026 ജനുവരിയില്‍ അഭിമുഖം പൂര്‍ത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെ എ എസ് തെരെഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്ക് തീരുമാനിച്ചിട്ടുള്ളത്.
 
 പ്രാഥമിക പരീക്ഷയിലും അന്തിമ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, മലയാളത്തിലോ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷ്, തമിഴ്, കന്നഡയിലോ ഉത്തരം എഴുത്താന്‍ അവസരം നല്‍കുമെന്നും പി എസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍