കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി. സാധനങ്ങള്‍ ലഭിക്കാത്തതിനെതിരെ സിദ്ധാര്‍ത്ഥന്റെ പിതാവ് ടി ജയപ്രകാശ് വൈസ് ചാന്‍സിലര്‍ക്കും ഡീനിനും വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് സിദ്ധാര്‍ത്ഥന്റെ സാധനങ്ങള്‍ എടുക്കുന്നതിനു വേണ്ടി കുടുംബം ഹോസ്റ്റല്‍ മുറിയില്‍ എത്തിയത്.
സിദ്ധാര്‍ത്ഥന്‍ ഉപയോഗിച്ച കണ്ണട, പേഴ്‌സ്, വാച്ച് തുടങ്ങി 24 സാധനങ്ങള്‍ എത്രയും വേഗം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഡീന്‍ ഉറപ്പു നല്‍കിയതിന്റെ പിന്നാലെയാണ് കുടുംബം കിട്ടിയ സാധനങ്ങളുമായി മടങ്ങിയത്.