ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 മാര്‍ച്ച് 2025 (11:33 IST)
ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം. ഗ്രാറ്റിയൂവിറ്റിയും വിരമിക്കല്‍ സഹായവുമാണ് ആന്ധ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ പ്രതിഫലവും ഇന്‍ഷുറന്‍സും ഒഴികെ മറ്റു ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ ആന്ധ്രാപ്രദേശും ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ കേരളവും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിവരും.
 
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം സിക്കിമിനാണ്. സംസ്ഥാന വിഹിതം മാത്രം പതിനായിരം രൂപയാണ് സിക്കിം പ്രതിമാസം നല്‍കുന്നത്. എന്നാല്‍ അവിടെ 676 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്. 
 
ആന്ധ്രാപ്രദേശില്‍ കേന്ദ്രം നല്‍കുന്നതുള്‍പ്പെടെ 10000 രൂപയാണ് ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം. ഇവിടെ 42585 ആശാവര്‍ക്കര്‍മാരുണ്ട്. അതേസമയം കേരളത്തില്‍ 26448 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍