വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആശാവര്‍ക്കര്‍മാരുടെ സമരത്തെ ഇടതുവിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ബിജെപിയും യുഡിഎഫും ഇതിന്റെ പിന്നിലുണ്ട്. ശരിയായ മഴവില്‍ സഖ്യം അതിന്റെ ഭാഗമായി വന്നിട്ടുണ്ടെന്നും മാധ്യമങ്ങളും അതിനൊപ്പമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.