Asha Workers Strike: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ആദ്യഘട്ടത്തില്‍ മൂന്ന് പേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 നു നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചു. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.
ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ഇരിക്കുന്നത്. അതിനിടെ ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ജെ.പി.നഡ്ഡയെ കാണും. വീണാ ജോര്‍ജ് ഡല്‍ഹിയിലേക്കു യാത്ര തിരിച്ചു.