ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്. കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്താണ് ബജറ്റില്‍ ആയിരം രൂപ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തില്‍ 46 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്. അതേസമയം ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ അധിക തുക നല്‍കാനായി സാധിക്കുകയുള്ളൂ.