മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു

രേണുക വേണു

വെള്ളി, 28 മാര്‍ച്ച് 2025 (09:42 IST)
പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു. മുന്‍ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ആക്രമണത്തിനു കാരണം. ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. 
 
ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. 
 
പൊള്ളലേറ്റ ആളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍