അരമനപ്പാറ എന്നേറ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ എത്തിയ തൊഴിലാളികളാണ് നവജാത ശിശുവിന്റെ മുതദേഹാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം രാജാക്കാട് പോലീസിനെ അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ മൃതദ്ദേഹം ജാര്‍ഖണ്ഡ് സ്വദേശികളുടേതാവാം എന്നാണ് കണ്ടെത്തിയതും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളെ പിടികൂടിയതും. എന്നാല്‍ മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതിനാലാണ് കുഴിച്ചിട്ടതെന്നാണ് ദമ്പതികള്‍ പോലീസിനു മൊഴി നല്‍കിയത്. തുടര്‍ന്നുള്ള വിശദ വിവരങ്ങള്‍ അറിവായിട്ടില്ല