Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അഭിറാം മനോഹർ

വ്യാഴം, 17 ജൂലൈ 2025 (18:39 IST)
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്‌ന്മെന്റ് സോണുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയെന്നും അതിന് സാധ്യമല്ലാത്ത ജീവനക്കാര്‍ക്ക് പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 
കണ്ടെയ്‌ന്മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തും. കൂടാതെ കണ്ടെയ്‌ന്മെന്റ് സോണുകള്‍ക്ക് പുറത്ത് പഠിക്കുന്ന കണ്ടെയ്‌ന്മെന്റ് സോണുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍