മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരിയില്‍ ആദ്യം ഒരാള്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെയാണ് ലഹരി സംഘത്തിലേക്ക് അന്വേഷണം എത്തിയത്. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ വ്യാപിച്ചതായി കണ്ടെത്തിയത്. എയ്ഡ്‌സ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ മലയാളികളാണ്. മൂന്നുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്.