മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; നാട്ടുകാര്‍പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 മാര്‍ച്ച് 2025 (10:12 IST)
മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാര്‍പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു. മലപ്പുറം താനൂരിലാണ് സംഭവം. മാതാപിതാക്കളെ ആക്രമിച്ച് പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ക്ക് പിടികൂടി കൈ കാലുകള്‍ കെട്ടിയിടുകയായിരുന്നു. മുന്‍പ് മാന്യമായി നടന്നിരുന്ന യുവാവ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങിയതോടെ ലഹരിക്ക് അടിമയായെന്നും സ്വഭാവത്തില്‍ മാറ്റം ഉണ്ടായെന്നും ജോലി നിര്‍ത്തുകയും മയക്കുമരുന്ന് വാങ്ങാന്‍ വീട്ടില്‍ നിന്ന് പണം ചോദിക്കുകയുംചെയ്തു തുടങ്ങിയെന്നുമാണ് അറിയാന്‍ സാധിച്ചത്. 
 
യുവാവ് നിരവധിതവണ മാതാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം യുവാവ് വലിയ രീതിയില്‍ അക്രമാസക്തനായപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. യുവാവിന് എവിടെ നിന്നാണ് ലഹരി കിട്ടുന്നതെന്ന് പോലീസ് വിശദമായി അന്വേഷിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍