മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍. വവ്വാലുകളുടെ സാംപിളുകള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചു. കഴിഞ്ഞ ദിവസമാണ് റോഡരികില്‍ 17 വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണത്.
കനത്ത ചൂട് കാരണമാണ് വവ്വാലുകള്‍ ചത്തതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ്, വെറ്റിനറി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് വവ്വാലുകളുടെ ജഡം കുഴിച്ചുമൂടി.