ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, 1.15ന് നിവേദ്യം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 മാര്‍ച്ച് 2025 (11:46 IST)
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 10:15ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. 1.15നാണ് നിവേദ്യം നടക്കുക. തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി മുരളീധരന്‍ നമ്പൂതിരിയാണ് പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നത്. പിന്നാലെ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലേക്ക് അഗ്‌നിപകര്‍ന്നു. കടുത്ത വേനലിനെ അവഗണിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പൊങ്കാലയിടാന്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത്.
 
വൈകുന്നേരം 7:40ന് കുത്തിയോട്ട നേര്‍ച്ച കാര്‍ക്കുള്ള ചൂരല്‍കുത്ത് നടക്കും. 582 ബാലന്മാരാണ് ഇത്തവണ കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത്. പൊങ്കാലയോട് അനുബന്ധിച്ച് സുരക്ഷയ്ക്കായി 451 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.നാല് എസ്പിമാരും 21 ഡിവൈഎസ്പിമാരും 48 സിഐ മാരും 10 വനിതാ സിഐമാരും 143 സബ്ഇന്‍സ്‌പെക്ടര്‍മാരും സുരക്ഷയ്ക്കായി ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍