നാളെ നടക്കുന്ന പൊങ്കാലയില്‍ ഹരിത ചട്ടം പൂര്‍ണ്ണമായും പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ശുചിത്വമിഷന്‍ അഭ്യര്‍ത്ഥിച്ചു. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കുവാനും സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കണം. പൊങ്കാല അര്‍പ്പിക്കുവാനുള്ള സാധനങ്ങള്‍ കഴിയുന്നതും തുണി സഞ്ചികളില്‍ കൊണ്ടു വരണം, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കണം, അന്നദാനത്തിനും പാനീയ വിതരണത്തിനും പ്ലാസ്റ്റിക്, ഡിസ്പോസബിള്‍ അല്ലാത്ത പാത്രങ്ങള്‍ ഉപയോഗിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ശുചിത്വ മിഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യ മുക്ത പൊങ്കാലയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനും ഭക്തരെ സഹായിക്കാനും ശുചിത്വ മിഷന്റ സ്‌ക്വാഡ് പൊങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിത ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്തെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ എന്ഫോാഴ്‌സ്‌മെന്റ് സ്‌ക്വാഡും നഗരസഭയും സംയുക്തമായി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ 25 കിലോയോളം പ്ലാസ്റ്റിക്കും മറ്റ് നിരോധിത ഉത്പന്നങ്ങളും പിടിച്ചെടുത്തു.