മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങിയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി വേങ്ങൂര്‍ സ്വദേശിനി വിജയമ്മ ആണ് മരിച്ചത്. 73 വയസ്സ് ആയിരുന്നു. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എവി രഘുവിന്റെ അമ്മയാണ് ഇവര്‍. കഴിഞ്ഞദിവസം വൈകുന്നേരം 4:15നാണ് സംഭവം നടന്നത്.